കൊച്ചി വാട്ടർ മെട്രോയ്ക്ക് 2026 ലെ ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തെ ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി കൊച്ചി വാട്ടർ മെട്രോ വളർന്നുവെന്ന് ഈ മൽസരം തെളിയിക്കുന്നു. ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വാട്ടർ മെട്രോ എത്തിയത്. ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ് നൽകിയതെങ്കിലും ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്മെന്റ് പോളിസി (ഐറ്റിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം നൽകി ആദരിച്ചു.
ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തിയ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിന്റെ വൻതോതിലുള്ള വികസനം, ആധുനിക സ്റ്റേഷനുകൾ, ഉൾക്കൊള്ളുന്ന തൊഴിൽ നയങ്ങൾ എന്നിവയാണ് സാൽവദോറിനെ പുരസ്കാരത്തിന് ആർഹമാക്കിയത്. ......
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇത്തവണ നിയമസഭയിൽ പാർട്ടിയുടെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ......
മലപ്പുറത്ത് കഴിഞ്ഞ ദിവസം കാണാതായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം മലപ്പുറം വാണിയമ്പലത്ത് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ......
സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രൻ-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയൻ ആരോപിക്കുന്നു. ......
കൊച്ചി: കേരളത്തിലെ സ്കൂൾതല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ‘വണ്ടർലാബ്സ്’ എന്ന പേരിൽ നടപ്പാക്കിയ സി.എസ്.ആർ പദ്ധതി വിജയകരമായി പൂർത്തിയാക്കി വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. തൃശൂർ തിരുമുടിക്കുന്നിലെ പി.എസ്.എച്ച്.എസ്. ......
ദോഹ: ഓൾഡ് പോർട്ടിൽ ജനുവരി 15 മുതൽ 24 വരെ നടക്കുന്ന ഖത്തർ കൈറ്റ് ഫെസ്റ്റിവൽ നഗരം മുഴുവൻ നിറങ്ങളും സന്തോഷവും കൂട്ടായ്മയും നിറയ്ക്കുന്ന മഹോത്സവമാകും. ശീതകാല ആകാശം വർണാഭമായ കൈറ്റുകൾകൊണ്ട് അലങ്കരിക്കപ്പെടുമ്പോൾ കുടുംബങ്ങളും സുഹൃത്തുക്കളും സന്ദർശകരും ഒരുമിച്ച് ആഘോഷത്തിന്റെ ഭാഗമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20-ത്തിലധികം പ്രൊഫഷണൽ കൈറ്റ് ടീമുകൾ മനോഹരമായ വ്യോമപ്രദർശനങ്ങൾ അവതരിപ്പിക്കും. ......
ദോഹ: ബാങ്കിംഗ് സൗകര്യ കരാർ ലംഘിച്ചതിനെ തുടർന്ന് പ്രാദേശിക ബാങ്കിന് 464.8 മില്യൺ ഖത്തർ റിയാൽ നൽകാൻ ക്ലയന്റിനോട് നിക്ഷേപ–വാണിജ്യ കോടതിയുടെ അപ്പീൽ ചാംബർ ഉത്തരവിട്ടു. കേസിന്റെ ചെലവുകളും പ്രതി വഹിക്കണമെന്നും കോടതി നിർദേശിച്ചു.
കരാർപ്രകാരം അനുവദിച്ച ബാങ്കിംഗ് സൗകര്യങ്ങളും തുടർന്ന് ചെയ്ത ഭേദഗതികളും, പിന്നീട് ലീസ്-ടു-ഓൺ (Lease to Own) കരാറായും തുടർന്ന് മുരബഹ കരാറുകളായും മാറ്റിയിട്ടും, ക്ലയന്റ് നിശ്ചിത സമയങ്ങളിൽ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബാങ്ക് നിയമനടപടിയിലേക്ക് നീങ്ങിയത്. ......
ദോഹ: ഖത്തറിലെ ശീതകാലത്തിലെ ഏറ്റവും തണുപ്പുള്ള ഘട്ടമായി കണക്കാക്കപ്പെടുന്ന ‘അൽ ഷബാത്ത്’ സീസൺ ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. 2026 ജനുവരി 16 മുതൽ ആരംഭിച്ച ഈ സീസൺ 26 ദിവസം നീണ്ടുനിൽക്കും.
ഈ കാലയളവിൽ രാജ്യത്ത് താപനിലയിൽ കൂടുതൽ കുറവ്, മേഘാവരണം, വരണ്ടതും തണുത്തതുമായ കാറ്റുകൾ എന്നിവ അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. ......